Site iconSite icon Janayugom Online

യുവകലാസാഹിതി ഖത്തർ: രാഗേഷ് കുമാർ സെക്രട്ടറി , അജിത് പിള്ള പ്രസിഡന്റ്

qatarqatar

യുവകലാസാഹിതി ഖത്തർ വാർഷിക സമ്മേളനം സാഹിതി രക്ഷാധികാരി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഇ ലാലു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇബ്രു ഇബ്രാഹിം റിപ്പോർട്ട് അവതരിപ്പിച്ചു. എം സിറാജുദ്ധീൻ, പ്രദീപ് തെക്കനത് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സുജൻ ധർമപാലൻ നന്ദി പറഞ്ഞു. ഭാരവാഹികൾ: രാഗേഷ് കുമാർ(സെക്രട്ടറി), അജിത് പിള്ള (പ്രസിഡന്റ്), സറിൻ കക്കത്ത് (ട്രഷറർ), മോഹൻ ജോൺ, രജി പുത്തൂർ (ജോയിന്റ് സെക്രട്ടറിമാർ), രഘുനാഥൻ, ജോബിൻ പണിക്കർ (വൈസ് പ്രസിഡന്റുമാർ).
എക്സിക്യൂട്ടീവ് അംഗങ്ങൾ: ഷാനവാസ് തവയിൽ, കെ ഇ ലാലു, ഇബ്രു ഇബ്രാഹിം, കെ വി മുരളി, ജലാൽ ഹാഷിം കുട്ടി, സൂരജ് ഉപ്പോട്ട്, പ്രദീപ് തെക്കനത്ത്, എം സിറാജുദ്ധീൻ, ബിജോയ്, മജീദ്, മഹേഷ് മോഹൻ, ഷബീർ സനൂപ്, ഷഹീർ ഷാൻ, ജീമോൻ ജേക്കപ്പ്, ബിജു ഇസ്മായിൽ, ലിസാം. കേന്ദ്ര സംസ്ഥന സർക്കാരുകൾ പ്രവാസി പുനരധിവാസത്തിന് സമഗ്രമായ പദ്ധതി ആവിഷ്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പദ്ധതി വിഹിതത്തിൽ 10 ശതമാനം പ്രവാസിക്ഷേമങ്ങൾക്ക് മാറ്റിവയ്ക്കണമെന്ന് സമ്മളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസ ക്ഷേമനിധിയിൽ ചേർന്നവർക്കു ഇപ്പോൾ ലഭിക്കുന്ന പെൻഷൻ വളരെ തുച്ഛമാണ്. അത് 10,000 രൂപയാക്കി ഉയർത്തണമെന്നും സമ്മളനം ആവശ്യപ്പെട്ടു. അഞ്ചു വർഷത്തിൽ കൂടുതൽ അംശാദായം അടയ്ക്കുന്ന പ്രവാസികളുടെ ആനുപാതിക പെൻഷൻ ഓരോ അധിക വർഷത്തിനും പെൻഷൻ തുകയുടെ അഞ്ച് ശതമാനം തുക കൂടി പെൻഷനിൽ കൂട്ടി നൽകണമെന്നും സമ്മളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Yuvakalasahithi Qatar: Rageshku­mar Secratary,Ajit Pil­lai President

You may like this video also

Exit mobile version