Site iconSite icon Janayugom Online

യുവകലാസാഹിതി യു എ ഇ കേന്ദ്ര സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

2025 മെയ് 11 ന് അബുദാബി കേരളം സോഷ്യൽ സെന്ററിൽ ചേരുന്ന യുവകലാസാഹിതി യു എ ഇ കേന്ദ്ര സമ്മേളനം വിജയിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു .ഏപ്രിൽ 27 ന് കേരള സോഷ്യൽ സെന്ററിൽ ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗം യുവകലാസാഹിതി യു എ ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സുഭാഷ് ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബിജു ശങ്കർ സ്വാഗതവും ഇബ്രാഹിം മാറഞ്ചേരി നന്ദിയും രേഖപ്പെടുത്തി .ഭാരവാഹികളായി ചന്ദ്ര ശേഖരൻ (രക്ഷാധികാരി ) റോയ് ഐ വർഗീസ് (ചെയർമാൻ ) ഷൽമ സുരേഷ് (വൈസ് ചെയർപേഴ്‌സൺ ) ശങ്കർ ആർ (ജനറൽ കൺവീനർ ) സുനീർ (ജോ: കൺവീനർ ) എന്നിവരെയും വിവിധ സബ് കമ്മിറ്റി കൺവീനർമാരായി സിദ്ധിഖ് ‚രത്‌നകുമാർ ‚രാകേഷ് നമ്പ്യാർ ‚ഇബ്രാഹിം മാറഞ്ചേരി ‚വിൽ‌സൺ എസ് എ എന്നിവരെയും 30 അംഗ കമ്മിറ്റിയെയും യോഗം തെരെഞ്ഞെടുത്തു .

Exit mobile version