Site icon Janayugom Online

യുവകലാസാഹിതി ഖത്തർ: ” ചിലമ്പ് “നാടൻപാട്ട് കൂട്ടം ഉദ്ഘാടനം ചെയ്തു

യുവകലാസാഹിതി ഖത്തറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച “ചിലമ്പ് നാടൻപാട്ട് കൂട്ട” ത്തിന്റെ ഉദ്ഘാടനം “ഈണം 2023” ൽ വച്ച് ബഹുമാനപ്പെട്ട കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്  നിര്‍വഹിച്ചു. ഖത്തറിന്റെ മണ്ണില്‍ പാട്ടുകള്‍ക്കൊണ്ട് മലയാളമണ്ണിന്റെ ചരിത്രം പുന:സൃഷ്ടിക്കുകയാണ്  യുവകലാസാഹിതി കല വിഭാഗത്തിന്റെ നേതൃത്വത്തിൽ രൂപം നൽകിയ നാടൻപാട്ട് കൂട്ടത്തിന്റെ ലക്ഷ്യം.
യുവകലാസാഹിതി ഖത്തറിന്റെ പ്രസിഡന്റ്  അജിത് പിളള അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യുവകലാസാഹിതി സെക്രട്ടറി  ജീമോൻ സ്വാഗതം ആശംസിച്ചു. ഐസിസി പ്രസിഡന്റ്  എ പി മണികണ്ഠൻ, ഐ സി ബി എഫ് പ്രസിഡണ്ട്  ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡണ്ട്  ഇ പി അബ്ദുറഹ്മാൻ, യുവകലാസാഹിതി  രക്ഷാധികാരി ഷാനവാസ് തവയിൽ, കോർഡിനേഷൻ അസ്സി. സെക്രട്ടറി  എം സിറാജ്, വനിതകലാസാഹിതി സെക്രട്ടറി   സിതാര രാജേഷ്, സാഹിതി വായനകൂട്ടം കൺവീനർ അനീഷ് തയ്യിൽ എന്നിവർ യോഗത്തിൽ സന്നിഹിതർ ആയിരിക്കുന്നു.
Eng­lish Sum­ma­ry: Yuvakalasahithy Qatar: “Chil­amb” folk song group inaugurated
You may also like this video
Exit mobile version