Site icon Janayugom Online

യുവകലാസാഹിതി യുഎഇ ഷാർജ യുണിറ്റ് വാർഷിക സംഗമം നടന്നു

യുവകലാസാഹിതി യുഎഇയുടെ ഷാർജ യുണിറ്റ് വാർഷിക സംഗമം യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിത്സൻ തോമസ്, ബിജു ശങ്കർ , അജി കണ്ണൂർ, ജീബി ബേബി,സിബി ബൈജു സുബീർ, നമിത, മിനി സുഭാഷ് , ദിലീപ് വി പി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും പ്രസിഡണ്ട് ജിബി ബേബി ഭാവിപരിപാടികളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പത്മകുമാർ (പ്രസിഡന്റ് ) , അഭിലാഷ് ശ്രീകണ്ഠപുരം (സെക്രട്ടറി), അഡ്വ.സ്മിനു സുരേന്ദ്രൻ (ട്രഷറർ), സൈമൺ, മിനി സുഭാഷ് (വൈസ് പ്രസിഡന്റുമാർ), അമ്യത് സെൻ , ബൈജു കടയ്ക്കൽ (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തെരഞ്ഞെടുത്തു.

പ്രവാസി ക്ഷേമനിധിയിൽ ചേരാനുള്ള പ്രായപരിധി ഉയർത്തുക, പ്രവാസി കായിക താരങ്ങൾക്ക് ഉചിതമായ പരിഗണന നൽകുക, ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക, വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടുക, അനാഥാലയങ്ങളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ യുവകലാസാഹിതി കുടുംബത്തിലെ കുട്ടികളെ അനുമോദിച്ചു. തുടർന്ന് പി.കെ മേദിനി ഗായകസംഘം അവതരിപ്പിച്ച ഗാനസന്ധ്യ അരങ്ങേറി.

You may also like this video

Exit mobile version