Site iconSite icon Janayugom Online

യുവകലാസാഹിതി ഷാർജ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

picpic

യുവകലാസാഹിതി ഷാർജയുടെ സാഹിത്യ വിഭാഗം വൈക്കം മുഹമ്മദ് ബഷീർ എന്ന മലയാളത്തിൻറെ വിശ്വ സാഹിത്യകാരനെ സമുചിതം ഓർത്തെടുക്കുന്ന ‘സോജാ രാജകുമാരീ.. സാന്ദ്രരാഗങ്ങളുടെ സായാഹ്നം.’. എന്ന പരിപാടി സംഘടിപ്പിച്ചു.

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കോൺഫ്രൻസ് ഹാളിൽ ജൂലൈ 28 ഞായറാഴ്ച്ച വൈകിട്ട് 7 മണിക്ക് അരങ്ങേറിയ പരിപാടിയിൽ “ബഷീർ അനന്തതയിലേക്ക് തുറക്കുന്ന ജാലകം ” എന്ന വിഷയത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിലും, “ബഷീർ സാഹിത്യത്തിലെ മനുഷ്യ സങ്കല്പം“എന്ന വിഷയത്തിൽ സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ E. K. ദിനേശനും സംസാരിച്ചു.

 

സാഹിത്യ വിഭാഗം കൺവീനർ രത്ന ഉണ്ണി സ്വാഗതം ആശംസിച്ച യോഗത്തിൽ യുവകലാസാഹിതി UAE രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യൻ അസോയിയേഷൻ ഷാർജ പ്രസിഡന്റ് നിസ്സാർ തളങ്കര, അജി കണ്ണൂർ എന്നിവർ ആശംസ അറിയിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ വെച്ച് സാഹിത്യ വിഭാഗം കൺവീനർ രത്ന ഉണ്ണിയുടെ പ്രണയ കവിതകളുടെ സമാഹാരം ” പ്രണയ വല്ലരി’ യുടെ കവർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര നിർവഹിച്ചു.

യുവകലാസാഹിതി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ ഇന്ത്യൻ അസോസിയേഷൻ ഷാർജ ജോയിൻറ് സെക്രട്ടറി ജിബി ബേബി, ലോക കേരളസഭാംഗം സർഗാ റോയി, ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഫെസ്റ്റ് വെൽ കമ്മിറ്റിയുടെ കൺവീനർ സുബീർ ആരോൾ, തുടങ്ങിയവർ പങ്കെടുത്തു. യുവകലാസാഹിതി ഷാർജ യൂണിറ്റ് പ്രസിഡന്റ് പത്മകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ അഡ്വ.സ്മിനു സുരേന്ദ്രൻ നന്ദി രേഖപ്പെടുത്തി.

തുടർന്ന്  അഫ്‌സലിന്റെയും , റിനി രവീന്ദ്രന്റെയും നേതൃത്വത്തിൽ സൂഫിസംഗീതത്തെയും ഹിന്ദുസ്ഥാനി സംഗീതത്തെയും സമന്വയിപ്പിച്ച മെഹ്ഫിൽ സന്ധ്യയും അരങ്ങേറി. യുവകലാസാഹിതി ഷാർജ എക്സിക്യൂട്ടീവ് കമ്മറ്റി പരിപാടികൾക്ക് നേതൃത്വം നൽകി.

Eng­lish Sum­ma­ry: Yuvakalasahithy Shar­jah Vaikom Muham­mad Basheer commemorated

You may also like this video

Exit mobile version