Site icon Janayugom Online

യുവകലാസാഹിതി കുട്ടനാട് മണ്ഡലം സമ്മേളനം

യുവകലാസാഹിതി കുട്ടനാട് മണ്ഡലം സമ്മേളനം എഐടിയുസി ജില്ലാ പ്രസിഡന്റ് വി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ ഗോപി അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ഗോപിനാഥൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ടി ഡി സുശീലൻ, യുവകലാസാഹിതി ജില്ലാ സെക്രട്ടറി അസിഫ് റഹീം, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ വി ജയപ്രകാശ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി വി സുനോസ്, ബി ലാലി, എം സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബാബു എല്ലോറ (പ്രസിഡന്റ്), എൻ മോഹനൻ, കെ സി സുരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), കെ ഗോപി (സെക്രട്ടറി), സജി നെന്മാറാലക്കൽ, കെ സി സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ), സതീഷ് കെ എം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Eng­lish Sum­ma­ry: Yuvakalasahi­ti Kut­tanad Man­dalam Conference

Exit mobile version