Site icon Janayugom Online

വിദ്വേഷ പരാമര്‍ശം: ദുർഗദാസ് സുപാലനെ ഖത്തറിലെ മലയാളം മിഷന്റെ കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ അഭിനന്ദിച്ച് യുവകലാസാഹിതി

durgadas

തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ സംഭവത്തില്‍ ദുർഗദാസ് സുപാലൻ എന്നയാളെ ഖത്തറിലെ മലയാളം മിഷന്റെ കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ അഭിനന്ദിച്ചു കൊണ്ട് യുവകലാസാഹിതി ഖത്തർ. ഇത്തരം പ്രസ്താവന അങ്ങേയറ്റം അപലപനീയവും മതവിദ്വേഷം സൃഷ്ടിക്കാൻ വേണ്ടിയുള്ളതും മതേതര മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഖത്തർ പോലുള്ള ഗൾഫ് രാജ്യങ്ങളെ സമൂഹത്തിൽ അവഹേളിക്കുന്നത്തിനു വേണ്ടിയുള്ള ശ്രമമായിട്ടാണ് യുവകലാസാഹിതി കമ്മിറ്റി ഇതിനെ വിലയിരുത്തിയത്.

Eng­lish Sum­ma­ry: Hate speech; Yuvakalasahi­ti wel­comes Malay­alam Mis­sion in Qatar for the removal of Durgadas

You may like this video also

Exit mobile version