Site icon Janayugom Online

ബിഷപ് മൂര്‍ കോളജില്‍ സാക് സംഘത്തിന്റെ സന്ദര്‍ശനം

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നതിന് ആയുള്ള സ്റ്റേറ്റ് അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ സെന്ററിന്റെ (സാക്) ആദ്യ സ്ഥാപന സന്ദര്‍ശനം സെപ്റ്റംബര്‍ 23,24 തീയതികളില്‍ മാവേലിക്കര ബിഷപ് മൂര്‍ കോളേജില്‍ നടക്കും. അദ്ധ്യാപനം, മൂല്യനിര്‍ണയം, ഗവേഷണം, നവീകരണം, വിപുലീകരണം എന്നിവ ഉള്‍പ്പെടെ നാക്ക് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്നിവയ്ക്കുപുറമേ സാമൂഹിക ഉള്‍പ്പെടുത്തല്‍, മതേതര വീക്ഷണം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്‌സാക് ഗ്രേഡിങ്. നാക് മുന്‍ ഡയറക്ടര്‍ പ്രൊഫ. എച്ച്. രംഗനാഥ്, എം ജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. സാബു തോമസ്, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫസര്‍ മൈക്കിള്‍ തരകന്‍, കാലിക്കറ്റ് സര്‍വകലാശാല ലൈഫ് സയന്‍സ് വിഭാഗം മുന്‍ അധ്യാപിക പ്രൊഫസര്‍ ഫാത്തിമത്ത് സുഹറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിലയിരുത്തലിന് ആയി എത്തുന്നത്.

ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. ബീ ഷെഫീഖ് കോര്‍ഡിനേറ്ററും ആണ്. സംസ്ഥാന തലത്തില്‍ കോളേജുകള്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഗ്രേഡ് / റാങ്ക് ചെയ്യുന്നതിനൊപ്പം ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള ട്രേഡിങ് പര്യാപ്തമാക്കലും ലക്ഷ്യമിട്ടാണ് സാകിന് തുടക്കമിട്ടത് അന്തര്‍ദേശീയ റാങ്കിംഗ് ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവും പരിശീലനവും സാക് ടീമില്‍ നിന്ന് ലഭിക്കും. ഗ്രേഡിങ് ഇതിനുപുറമേ കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക് (എന്‍.ഐ.ആര്‍.എഫ് ) മാതൃകയില്‍ കേരള ഇന്‍സ്റ്റി റ്റിയു ഷനല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക് (കെ.ഐ.ആര്‍.എഫ്) പ്രകാരം സ്ഥാപനങ്ങള്‍ക്ക് റാങ്കും നല്‍കും.

കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് തന്നെ സാക് സംവിധാനം കൗണ്‍സില്‍ മുന്നോട്ടുവച്ചിരുന്നു എങ്കിലും സര്‍ക്കാറില്‍ നിന്നും അനുകൂല നീക്കങ്ങള്‍ ഉണ്ടായില്ല പുതിയ സര്‍ക്കാര്‍ വന്നശേഷമാണ് ബാക്കി നടപടികള്‍ക്കു വേഗം വന്നത് സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന സ്വയം വിലയിരുത്തല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌സാക് ടീമിന്റെ വിലയിരുത്തല്‍ നാകിന്റെ ഏഴ് മാനദണ്ഡങ്ങളും സാക് രൂപപ്പെടുത്തിയ മൂന്ന് മാനദണ്ഡങ്ങളും അടിസ്ഥാനപ്പെടുത്തിയായിരിക്കും ഗ്രേഡിങ് ഗും റാങ്കിങ് ഉം ഇതിനകം പത്തിലേറെ കോളേജുകള്‍ സാക് ഗ്രേഡിങ്ങിനായി നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കോളേജ് മാനേജര്‍ ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് ചാണ്ടി എന്നിവരുമായും, വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുമായും സംഘം ആശയവിനിമയം നടത്തും.

ENGLISH SUMMARY:Zack Group Vis­its Bish­op Moore College
You may also like this video

Exit mobile version