റഷ്യയുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തിവയ്ക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി.
റഷ്യക്ക് ആയുധങ്ങളും ധനസഹായവും നല്‍കരുതെന്നും തുറമുഖങ്ങളിലേക്കുള്ള പ്രവേശനം വിലക്കണമെന്നും സെലന്‍സ്‍കി ആവശ്യപ്പെട്ടു. നിങ്ങളുടെ സാധനങ്ങൾ റഷ്യക്ക് കയറ്റുമതി ചെയ്യരുത്. ഊർജവിഭവങ്ങൾ നിരസിക്കണം. ഉക്രെയ്ൻ വിടാൻ റഷ്യക്കുമേൽ സമ്മർദ്ദം ചെലുത്തണമെന്നും വീഡിയോ സന്ദേശത്തിൽ സെലൻസ്‌കി പറഞ്ഞു.
ബാൾട്ടിക് രാജ്യങ്ങൾ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ റഷ്യയുടെ ഇന്ധന ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സെലൻസ്‌കിയുടെ അഭ്യർത്ഥനയുമായി രംഗത്ത് എത്തിയത്. അതേസമയം റഷ്യയിൽ നിന്നുള്ള ഊർജ ഇറക്കുമതി പൂർണമായും നിർത്തുന്നതിനെ ജർമ്മനി എതിർത്തു. റഷ്യക്കെതിരായ ഉപരോധം ശക്തമാക്കുന്നതിനെക്കുറിച്ച് യൂറോപ്യൻ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചർച്ച ചെയ്യും. അതിനിടെ എണ്ണ ഉപരോധം ഏർപ്പെടുത്തുന്നത് ഊര്‍ജ വിപണയില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.
യൂറോപ്പിന്റെ ഊർജ സന്തുലിതാവസ്ഥയിൽ ഇത് വളരെ ഗുരുതരമായ വിപരീത പ്രതിഫലനമുണ്ടാക്കുമെന്നും റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
English Summary: Zelensky called on European countries to suspend all trade with Russia
You may like this video also