Site iconSite icon Janayugom Online

റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാല്‍ സ്ഥാനമൊഴിയാം; സെലന്‍സ്‌കി

റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാല്‍ യുക്രൈന്‍ പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് അറിയിച്ച് വൊളോദിമിര്‍ സെലെന്‍സ്‌കി. വെടിനിര്‍ത്തല്‍ നിലവില്‍ വന്നാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ യുക്രൈന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്നും സെലെന്‍സ്‌കി വാഗ്ദാനം ചെയ്തു. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ തന്റെ ജോലി പൂര്‍ത്തിയായതായി കണക്കാക്കുമോ എന്ന ചോദ്യത്തിന്, താന്‍ സ്ഥാനമൊഴിയാന്‍ ‘തയ്യാറാണ്’ എന്ന് സെലെന്‍സ്‌കി മറുപടി നല്‍കുകയുണ്ടായി.

അനിശ്ചിതകാലം അധികാരത്തില്‍ തുടരാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നില്ല എന്നതിന്റെ ഏറ്റവും വ്യക്തമായ സൂചനകളിലൊന്നാണ് ഈ പരാമര്‍ശങ്ങള്‍. 2022‑ലെ റഷ്യയുടെ പൂര്‍ണ്ണമായ അധിനിവേശത്തിന് ശേഷമാണ് സെലന്‍സ്‌കി ആഗോള പ്രശസ്തി നേടുന്നത്. നിയമവിരുദ്ധമായിട്ടാണ് സെലന്‍സ്‌കി അധികാരത്തില്‍ തുടരുന്നതെന്നാണ് റഷ്യ കുറ്റപ്പെടുത്തുന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് സെലെന്‍സ്‌കി വെടിനിര്‍ത്തല്‍ സാധ്യത തള്ളിക്കളഞ്ഞിരുന്നു, റഷ്യക്ക് സമാധാനത്തില്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version