Site iconSite icon Janayugom Online

സെലെന്‍സ്‌കി വൈറ്റ് ഹൗസില്‍; ഉക്രെയ്നൊപ്പം നില്‍ക്കും: ബൈഡന്‍

റഷ്യന്‍ അധിനിവേശത്തിന് ശേഷമുള്ള തന്റെ ആദ്യ വിദേശ യാത്രയില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈയ്ഡനുമായി കൂടിക്കാഴ്ച നടത്തി. ഉക്രെയ്ന്റെ ഏറ്റവും ശക്തനായ സഖ്യകക്ഷിയും ഏറ്റവും വലിയ വിദേശ ആയുധ വിതരണക്കാരുമായ അമേരിക്കയുമായുള്ള കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ സന്ദേശമാണ് നല്‍കുന്നത്.ഉക്രെയ്നൊപ്പം

ഓവല്‍ ഓഫീസില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ബൈഡനുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഉക്രെയ്ന് കൂടുതല്‍ ആയുധങ്ങള്‍ ആവശ്യമായ സാഹചര്യത്തില്‍ യുഎസിന്റെ ഏറ്റവും പുതിയ ഭൂതല വ്യോമ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് മിസൈല്‍ ബാറ്ററി ഉള്‍പ്പെടുന്ന 1.8 ബില്യണ്‍ ഡോളറിന്റെ പുതിയ സഹായ പാക്കേജ് ഉക്രെയ്ന് നല്‍കുമെന്ന് യുഎസ് അറിയിച്ചു. റഷ്യന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഉക്രെയ്ന് ഇത് സഹായകരമാകും.

Eng­lish Summary:Zelensky in the White House; Will stand with Ukraine, give all help: Biden
You may also like this video

Exit mobile version