ഉക്രെയ്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കിയെ 2022ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്യണമെന്ന് യൂറോപ്യന്‍ രാഷ്ട്രീയ നേതാക്കള്‍. സെലന്‍സ്‍കിക്കും ഉക്രെയ്‍ന്‍ ജനതയ്ക്കും സമാധാനത്തിനുള്ള നൊബേൽ നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ മാർച്ച് 31 വരെ നാമനിർദേശ നടപടിക്രമം നീട്ടാനും ഇവർ അഭ്യർത്ഥിച്ചു.
ജനുവരി 31 വരെയായിരുന്നു സമയം. 2022ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനുള്ള നാമനിർദേശങ്ങൾ പുനഃപരിശോധിക്കാനും യൂറോപ്യൻ നേതാക്കൾ കത്തിൽ ആവശ്യപ്പെട്ടു. നെതർലന്‍ഡ്, ബ്രിട്ടൻ, ജർമ്മനി, സ്വീഡൻ, എസ്തോണിയ, ബൾഗേറിയ, റൊമാനിയ, സ്ലൊവാക്യ എന്നിവിടങ്ങളിൽനിന്നുള്ള 36 രാഷ്ട്രീയ നേതാക്കളാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
ലോകമെമ്പാടുമുള്ള മറ്റു രാഷ്ട്രീയ നേതാക്കൾക്കും കത്തിൽ ഒപ്പിടാൻ മാർച്ച് 30 വരെ അവസരമുണ്ട്. ഇതുവരെ 251 വ്യക്തികളും 92 സംഘടനകളും സമാധാന നൊബേൽ പുരസ്കാരത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനങ്ങൾ ഒക്ടോബർ മൂന്ന് മുതൽ 10 വരെയാണ് നടക്കുന്നത്.
english summary; zelensky needs to be nominated for the Nobel Prize
you may also like this video;