Site iconSite icon Janayugom Online

റഷ്യ നാറ്റോ അംഗരാജ്യങ്ങളെ ആക്രമിക്കുമെന്ന് സെലന്‍സ്‍കി

ഉക്രെയ്‍ന്‍ സെെനികത്താവളം ആക്രമിക്കപ്പെട്ടതിന് പിന്നാലെ നാറ്റോ അംഗരാജ്യങ്ങളെ റഷ്യ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‍കി. വിമാന നിരോധിത മേഖലകള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും സെലന്‍സ്‍കി ആവര്‍ത്തിച്ചു. നിങ്ങള്‍ ഞങ്ങളുടെ ആകാശം അടച്ചില്ലെങ്കില്‍ റഷ്യന്‍ മിസെെലുകള്‍ നാറ്റോ പ്രദേശത്ത്, നാറ്റോ പൗരന്‍മാരുടെ വീടുകള്‍ക്കു മുകളില്‍ പതിക്കുമെന്നും സെലന്‍സ്‍കി മുന്നറിയിപ്പ് നല്‍കി.

റഷ്യന്‍ വെടിവയ്പ്പില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ബ്രെന്‍ റെനോഡ് കൊല്ലപ്പെട്ടതിനെയും സെലന്‍സ്‍കി അപലപിച്ചു. എന്നാല്‍ നാറ്റോ രാജ്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് യാവോറിവിലെ ആക്രമണം ചൂണ്ടിക്കാട്ടി അമേരിക്ക വ്യക്തമാക്കി.

അതേസമയം, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയില്‍ ഉക്രെയ്‍ന് കൂടുതൽ ധനസഹായം നൽകണമെന്നും റഷ്യക്കുമേൽ ഉപരോധം വർധിപ്പിക്കണമെന്നും സെലൻസ്‍കി ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രസിഡന്റുമായും ചെക് റിപബ്ലിക് പ്രധാനമന്ത്രിയുമായും സംസാരിച്ചതായി സെലൻസ്‍കി ട്വീറ്റ് ചെയ്തു. 

Eng­lish Summary:zelensky says Rus­sia will attack NATO mem­ber states
You may also like this video

Exit mobile version