Site iconSite icon Janayugom Online

റഷ്യയിലെ അതിര്‍ത്തി പട്ടണത്തിന്റെ പൂർണ നിയന്ത്രണം ഉക്രേനിയൻ സൈന്യം ഏറ്റെടുത്തതായി സെലെൻസ്‌കി

zelenskyzelensky

അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം ആരംഭിച്ചതിന് ശേഷം ഉക്രെയ്നിന്റെ പരിധിയിൽ വരുന്ന ഏറ്റവും വലിയ ജനസംഖ്യാ കേന്ദ്രമായ റഷ്യൻ പട്ടണമായ സുഡ്‌ഷയുടെ പൂർണ്ണ നിയന്ത്രണം തന്റെ സൈന്യം ഏറ്റെടുത്തതായി ഉക്രേനിയൻ പ്രസിഡന്റ് വ്ലോഡിമിര്‍ സെലെൻസ്‌കി.

റഷ്യയുടെ കുർസ്ക് മേഖലയുടെ അതിർത്തി പ്രദേശത്തിന്റെ ഭരണ കേന്ദ്രമാണ് സുഡ്ഷ. ആഗസ്റ്റ് ആറിനു നുഴഞ്ഞുകയറ്റം ആരംഭിച്ചതിന് ശേഷം ഉക്രേനിയൻ സൈന്യം ഏറ്റെടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് ചെറുപട്ടണങ്ങളെക്കാളും ജനവാസ കേന്ദ്രങ്ങളെക്കാളും വലുതാണ് സുഡ്ഷ. ഇവിടെ യുദ്ധത്തിനു മുമ്പുള്ള ജനസംഖ്യ 5,000ത്തോളമുണ്ടായിരുന്നു.

സുഡ്‌ജയിൽ ഒരു ഉക്രേനിയൻ മിലിട്ടറി കമാൻഡ് ഓഫീസ് സ്ഥാപിക്കാൻ പദ്ധതിയിടുന്നതായും സെലെൻസ്‌കി പറഞ്ഞു, ഇത് ഉക്രെയ്ൻ കുർസ്‌ക് മേഖലയിൽ ദീർഘകാലം തുടരാൻ പദ്ധതിയിട്ടേക്കുമെന്ന് സൂചിപ്പിക്കുന്നതായി ഔദ്യോഗികവ‍ൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

സെലെൻസ്‌കിയുടെ പ്രസ്താവനയോട് റഷ്യ ഇതുവരെ പ്രതികരിച്ചില്ല. അതേസമയം മറ്റ് നിരവധി കമ്മ്യൂണിറ്റികളെ പിടിച്ചെടുക്കാനുള്ള ഉക്രേനിയൻ ശ്രമങ്ങളെ റഷ്യൻ സൈന്യം തടഞ്ഞുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു.

You may also like this video 

Exit mobile version