Site icon Janayugom Online

ആശങ്കയോടെ ആരോഗ്യവകുപ്പ്: സിക്ക വൈറസ് കേസുകള്‍ വീണ്ടും വർധിക്കുന്നു

ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ സിക്ക വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതായി ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ. നേപ്പാൾ സിങ്. ജില്ലയിൽ ഇതുവരെ 10 സിക്ക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു.

ഒക്ടോബർ 25‑നാണ് കാൺപൂരിൽ ആദ്യമായി സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ആദ്യ കേസിന് ശേഷം കേന്ദ്ര സർക്കാർ ഒരു മൾട്ടി ഡിസിപ്ലിനറി ടീമിനെ കാൺപൂരിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം ആറ് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നാലിൽ നിന്നിരുന്ന രോഗികളുടെ എണ്ണം 10 ആയി ഉയർന്നു. ഈഡിസ് കൊതുകുകൾ വഴിയാണ് സിക്ക പകരുന്നത്. നേരിയ പനി, ചെങ്കണ്ണ്, പേശികളിലും സന്ധികളിലും വേദന, അസ്വാസ്ഥ്യം, തലവേദന എന്നിവയാണ് സിക്കയുടെ പ്രധാന ലക്ഷണങ്ങള്‍.

Eng­lish sum­ma­ry: Zika Virus Cas­es increased

you may also like this video

Exit mobile version