ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ ആദ്യ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. കാൺപൂരിൽ സിക്ക വൈറസ് നാശം വിതച്ച് കൊണ്ടിരിക്കെയാണ് കനൗജില്‍ പുതിയ കേസ് കണ്ടെത്തിയിരിക്കുന്നത്. കനൗജിലെ 45 വയസുള്ള ഒരാൾക്ക് വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു . അടുത്തിടെ അദ്ദേഹം സന്ദർശിച്ച കാൺപൂരിലെ ശിവരാജ്പൂർ പ്രദേശത്ത് നിന്നാണ് ഇയാൾക്ക് വൈറസ് ബാധിച്ചതെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നത്.
കാൺപൂരിൽ 13 പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 79 ആയി. ഇതിന്റെ വ്യാപനം തടയാൻ ജില്ലാ ഭരണകൂടം നിരീക്ഷണം ശക്തമാക്കിയതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
പകൽ സമയത്ത് കടിക്കുന്ന ഈഡിസ് ഇനം കൊതുകിന്റെ കടിയിലൂടെ പടരുന്ന വൈറസാണ് സിക്ക. നേരിയ പനി, ചൊറിച്ചിൽ, കൺജങ്ക്റ്റിവിറ്റിസ്, പേശികളിലും സന്ധികളിലും വേദന, തലവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.
english summary: zika virus on the rise: State concerned
you may also like this video