കാനഡയിൽ മാനുകളില്‍ സോംബി രോഗം പടരുന്നു. കാനഡയിലെ ആൽബർട്ട, സാസ്കച്വാൻ എന്നീ മേഖലകളിലാണ് സോംബി രോഗം പടർന്ന് പിടിക്കുന്നത്. രോഗം ബാധിച്ച് നിരവധി മാനുകളാണ് ചത്തതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ മാനിറച്ചി കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
മാരകമായ രോഗമാണെങ്കിലും ഇതിനിതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നുള്ളത് ആരോഗ്യമേഖലയില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്.
‘ക്രോണിക് വേസ്റ്റിംഗ് ഡിസീസ്’ (സിഡിസി) എന്നതാണ് സോംബി രോഗത്തിന്റെ ശാസ്ത്രീയ നാമം. അകാരണമായി ശരീരഭാരം കുറയുന്നതാണ് സോംബി ഡിസീസിന്റെ ആദ്യ ലക്ഷണം. തല താഴ്ത്തി നടക്കൽ, വിറയൽ, മറ്റ് മൃഗങ്ങളുമായി അടുക്കാതിരിക്കുക, ഉമിനീര് ഒലിക്കുക, അടിക്കടി മൂത്രമൊഴിക്കുക തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. മാനുകൾ, മൂസ്, റെയിൻഡീർ, എൽക്, സിക ഡിയർ എന്നീ മൃഗങ്ങളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്.
1960കളിലും അമേരിക്കയിൽ സോംബി രോഗം സ്ഥിരീകരിച്ചു. പിന്നീട് 2005ൽ ആൽബർട്ടയിലും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്.
English Summary: Zombie outbreak in Canada: Health concerns
You may like this video also