Site icon Janayugom Online

സുബൈര്‍ കൊലക്കേസ്; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

സുബൈര്‍ കൊലക്കേസില്‍ പിടിയിലായ മൂന്നു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്ത രമേശ്, ശരവണന്‍, ആറുമുഖന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം കസബ പൊലീസിന്റെ പിടിയിലായത്. എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈറിനെ കൊലപ്പെടുത്തിയവര്‍ ആര്‍എസ്എസ്- ബിജെപി ബന്ധമുള്ളവരാണ്. 

കൊലപാതകശേഷം രക്ഷപെട്ട പ്രതികള്‍ കാര്‍ കഞ്ചിക്കോട് ഉപേക്ഷിച്ച് റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. കാര്‍ വാടകയ്ക്ക് എടുത്ത രമേശാണ് പിടിയിലായതെന്നാണ് സൂചന. പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ആർ എസ് എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ളപ്രതികാരമാണ് സുബൈർ വധത്തിനുപിന്നിലെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്.

Eng­lish Summary:Zubair mur­der case; The arrest of the accused will be record­ed today
You may also like this video

Exit mobile version