സുപ്രീം കോടതി ജസ്റ്റിസുമാരായി എന്‍ വി അന്‍ജാരിയ, വിജയ് ബിഷ്‌ണോയ്, അതുല്‍ എസ് ചന്തുര്‍ക്കര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പുതുതായി മൂന്നുപേര്‍കൂടി അധികാരമേറ്റതോടെ സുപ്രീം കോടതിയുടെ 34 അംഗ തസ്തിക പൂര്‍ണമായി. സുപ്രീം കോടതി കൊളീജിയം മേയ് 26ന് പുതിയ ജസ്റ്റിസുമാരുടെ പേരുകള്‍ നിയമനത്തിനായി കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് കേന്ദ്രം അനുമതി നല്‍കിയതോടെയാണ് പുതിയ ജസ്റ്റിസുമാര്‍ ചുമതലയേറ്റത്.
സുപ്രീം കോടതിയില്‍ മൂന്ന് ജസ്റ്റിസുമാര്‍ കൂടി

