Site icon Janayugom Online

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കട്ടപ്പന സ്വദേശിനി ആംബുലൻസിൽ പ്രസവിച്ചു. ചപ്പാത്ത് പുത്തൻപുരയ്ക്കൽ ബിനോയുടെ ഭാര്യ സോഫിയ (28) ആണ് ആംബുലൻസിൽ പ്രസവിച്ചത്. ജനുവരി 29 നായിരുന്നു സംഭവം. കട്ടപ്പനയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടു. ഈ സമയം ഇവർ സഞ്ചരിച്ചിരുന്ന ആംബുലൻസ് പാമ്പാടി ആശുപത്രിക്ക് സമീപം എത്തിയിരുന്നു. ഉടൻ തന്നെ ഡ്രൈവർ വാഹനം ആശുപത്രി വളപ്പിലേക്ക് കയറ്റിയെങ്കിലും സോഫിയ ആംബുലൻസിൽ തന്നെ പ്രസവിച്ചു. വിവരം അറിഞ്ഞ് ഓടിയെത്തിയ മെയിൽ നഴ്‌സ് തൈഫ് കുഞ്ഞിനെ സുരക്ഷിതമായി എടുത്തു. ഈ സമയം കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ആര്യയും മറ്റ് നഴ്‌സുമാരായ ബെറ്റി, രാജി എന്നിവരും എത്തി പ്രഥമ ശുശ്രൂഷ നൽകിയശേഷം, ഉടൻതന്നെ അമ്മയെയും കുഞ്ഞിനെയും ഇതേ ആംബുലൻസിൽ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.

Exit mobile version