Friday
19 Jul 2019

Kottayam

യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങള്‍ അസ്വസ്ഥതയുളവാക്കുന്നു; പി സദാശിവം

കോട്ടയം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങള്‍ അസ്വസ്ഥതയുളവാക്കുന്നുവെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം.യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പ്രഥമിക റിപ്പോര്‍ട്ട് ലഭിച്ചുവെന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍...

ലീഗല്‍ മെട്രോളജി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ ശക്തിപ്പെടുത്തും: മന്ത്രി പി തിലോത്തമന്‍

കോട്ടയം: ലീഗല്‍ മെട്രോളജി വകുപ്പിലെ ജീവനക്കാരുടെ പ്രമോഷന്‍ അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം ഇടപെടുമെന്ന് മന്ത്രി പി തിലോത്തമന്‍. വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്നും ഓഫീസ് പ്രവര്‍ത്തനം ഫലപ്രദമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍...

പുതിയ തൊഴില്‍നയം വഴിയൊരുക്കുന്നത് സാമൂഹ്യദുരിതം: ഒന്നായ പോരാട്ടം പോംവഴി: കാനം

സ്വന്തം ലേഖകന്‍ കോട്ടയം: വിലക്കയറ്റവും സാമൂഹ്യദുരിതവും സൃഷ്ടിക്കുന്ന പുതിയ തൊഴില്‍ നയങ്ങള്‍ക്കെതിരെ എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്തുകൊണ്ടുള്ള പോരാട്ടംമാത്രമാണ് പോംവഴിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തൊഴില്‍ നിയമങ്ങള്‍ നല്‍കിയിരുന്ന സുരക്ഷയും പരിരക്ഷയും ഇല്ലാതാകാന്‍ പോകുന്ന എന്നതാണ് വര്‍ത്തമാന...

കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ വാര്‍ഡിനു സമീപം സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിനു രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് സംശയം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല

ലീഗല്‍ മെട്രോളജി സ്റ്റാഫ് അസോസിയേഷന്‍  സംസ്ഥാന സമ്മേളനം കോട്ടയത്ത്

കോട്ടയം: കേരള ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ 19-ാം സംസ്ഥാന സമ്മേളനം 13, 14 തീയതികളില്‍ കോട്ടയത്ത് നടക്കും. കോട്ടയം എം എന്‍ വി ജി അടിയോടി നഗറില്‍ (എസ്പിസിഎസ് പൊന്‍കുന്നംവര്‍ക്കി സ്മാരക ഹാളില്‍) ചേരുന്ന സമ്മേളനം 13ന് രാവിലെ...

പി കെ വി പുരസ്‌ക്കാരം സമ്മാനിച്ചു

കിടങ്ങൂര്‍: മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ സ്മരണയ്ക്കായി പി കെ വി സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്‌സ് ഏര്‍പ്പെടുത്തിയ പി കെ വി പുരസ്‌കാരം മന്ത്രി കെ കെ ശൈലജക്ക് മന്ത്രി പി തിലോത്തമന്‍...

അതുല്യയ്ക്കായി ജന്മനാട് ഒന്നിക്കുന്നു

കോട്ടയം: ജീവിതത്തിന്റെ ട്രാക്കിലേക്ക് അതുല്യയെ തിരികെ എത്തിക്കാന്‍ നാട് ഒരുമിക്കുന്നു. സംസ്ഥാന, ദേശീയ കായിക മേളകളില്‍ മിന്നുംതാരമായി ഉയര്‍ന്നുവന്ന അതുല്യ പി.സജി(17)യ്ക്കായാണു മാതൃവിദ്യാലയമായ കണമല സാന്തോം സ്‌കൂള്‍ പൂര്‍വിദ്യാര്‍ഥി അധ്യാപക സംഘടനയായ സാന്‍മേറ്റ്‌സിന്റെ നേതൃത്വത്തില്‍ അഞ്ചു ദിവസം കൊണ്ട് പണം സ്വരൂപിക്കാനുള്ള...

വൈദ്യുതി നിരക്ക് വര്‍ദ്ധനവ് പിന്‍വലിക്കണം: കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍

കോട്ടയം: വൈദ്യുതി നിരക്ക് വര്‍ദ്ധനവ് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഉടന്‍ പിന്‍വലിക്കണമെന്നും കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി. ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വൈദ്യുതി ഉപയോഗത്തിന് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നത് നിരക്ക് വര്‍ദ്ധനവിനെ സാധൂകരിക്കുന്നില്ല. വര്‍ദ്ധനവ് ജീവിതച്ചെലവും കുത്തനെ ഉയര്‍ത്തും...

വിക്ടര്‍ ജോര്‍ജ് സ്മാരകപുരസ്‌കാരം ബിബിന്‍ സേവ്യറിന് 

കോട്ടയം: അന്തരിച്ച പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക കെ യു ഡബ്ല്യൂ ജെ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിന് ദീപിക ദിനപത്രം തൊടുപുഴ ബ്യൂറോയിലെ  ഫോട്ടോ ജേണലിസ്റ്റ് ബിബിന്‍ സേവ്യര്‍ അര്‍ഹനായി. അടിമാലി...

പതിമൂന്നാമത് പി കെ വി പുരസ്‌കാരം മന്ത്രി കെ കെ ഷൈലജ ടീച്ചർക്ക്

പതിമൂന്നാമത് പി കെ വി പുരസ്‌കാര ജേതാവായി ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറെ തെരഞ്ഞെടുത്തു. പൊതു രംഗത്തെയും പാര്‍ലമെന്ററി രംഗത്തെയും സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം 12ന്...