തിരുവനന്തപുരം : പ്രമുഖ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് നാളെ നടത്തുന്നതിന് തീരുമാനിച്ചിരുന്ന നവീകരിച്ച എം എൻ സ്മാരകം ഉദ്ഘാടനം 27 വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചു. 27ന് രാവിലെ 10ന് ഉദ്ഘാടനം നടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.