കാസർകോട് ഉപ്പളയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുൺ, മംഗലാപുരം സ്വദേശി കിഷുൻ എന്നിവരാണ് മരിച്ചത്. ഉപ്പിനങ്ങാടി സ്വദേശി രത്തന് ഗുരുതരമായി പരുക്കേറ്റു. ഇയാൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബായിക്കട്ടയിൽ നിന്നും മംഗളുരുവിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇന്നലെ രാത്രി 10.45 ഓടെ ഹൊസങ്കടി ചെക്ക് പോസ്റ്റിന് സമീപമെത്തിയ കാർ നിയന്ത്രം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 50 മീറ്റോളം ദൂരം ഡിവൈഡർ ഇടിച്ച് തകർത്ത് കാർ മുന്നോട്ട് പോയി. മരിച്ച മൂന്ന് പേരും കാറിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ നിലയിലായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കാസർകോട് കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറി ഉണ്ടായ അപകടം; മരണം മൂന്നായി

