Site iconSite icon Janayugom Online

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം; പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) 22-ാം സംസ്ഥാന സമ്മേളനം നാളെ സമാപിക്കും. ഇന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് എ എം ഷിറാസ് പതാക ഉയർത്തി. വര്‍ക്കിങ് പ്രസിഡന്റ് കെ ആർ മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി ഗോപകുമാര്‍ സ്വാഗതം പറ‍ഞ്ഞു. സംസ്ഥാന സെക്രട്ടറി പി പി ഷൈലിഷ് രക്തസാക്ഷി അനുസ്മരണം നടത്തി. വൈസ് പ്രസിഡന്റ് കെ അനില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എം സുകുമാരൻപിള്ള ഫൗണ്ടേഷൻ മെമ്പർഷിപ്പ് വിതരണം ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിര്‍വഹിച്ചു.

എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, വി മോഹന്‍ദാസ്, ഡി പി മധു, എം ജി രാഹുൽ, എം ജി അനന്തകൃഷ്ണൻ, എസ് ഹസൻ, പി ബാലകൃഷ്ണപിള്ള, എസ് സിന്ധു എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി എം പി ഗോപകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി ജേക്കബ് ലാസർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സമാപനസമ്മേളനം ഇന്ന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. 

Eng­lish Sum­ma­ry: Ker­ala Elec­tric­i­ty Work­ers Fed­er­a­tion State Con­fer­ence; The del­e­ga­tion has started
You may also like this video

Exit mobile version