Site iconSite icon Janayugom Online

കോലിയുടെ രണ്ടാം വരവ്

പഴയ ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലി. ഏഷ്യ കപ്പില്‍ കഴിഞ്‍ ദിവസം നടന്ന മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ കോലി അര്‍ധ സെഞ്ചുറി (44 പന്തില്‍ 59 റണ്‍സ്) നേടിയിരുന്നു. ഇതോടെ മറ്റൊരു റെക്കോഡില്‍ ഇന്ത്യയുടെ തന്നെ രോഹിത് ശര്‍മയ്ക്കൊപ്പമെത്തിയിരിക്കുകയാണ് കോലി. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളെന്ന നേട്ടത്തിനൊപ്പമാണ് കോലിയെത്തിയത്. ടി20 ഫോര്‍മാറ്റില്‍ കോലിയുടെ 31-ാം അര്‍ധസെഞ്ചുറിയായിരുന്നു ഇത്. 

കോലി 31 അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ഒരു സെഞ്ചുറി പോലും ഈ ഫോര്‍മാറ്റില്‍ നേടിയിട്ടില്ല. 126 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത്തിന്റെ ഈ നേട്ടം. എന്നാല്‍ കോലിക്ക് 93 ഇന്നിങ്സുകള്‍ മാത്രമാണ് വേണ്ടത്. കോലിയും രോഹിതും അല്ലാതെ വേറെ ഒരു ബാറ്റര്‍ക്കും 30 തവണ 50നു മുകളില്‍ ടി20 ഇന്റര്‍നാഷണല്‍സില്‍ സ്കോര്‍ ചെയ്യാനായിട്ടില്ല. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. 70 ഇന്നിങ്‌സില്‍ 27 അര്‍ധ സെഞ്ചുറികളാണ് അസം നേടിയത്. 91 ഇന്നിങ്‌സില്‍ നിന്ന് 23 അര്‍ധ സെഞ്ചുറികള്‍ നേടിയ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് നാലാം സ്ഥാനത്ത്. 

Eng­lish Summary:Kohli’s sec­ond coming
You may also like this video

Exit mobile version