Site iconSite icon Janayugom Online

ഗഗനയാന്‍ ‘ഹോട്ട് ടെസ്റ്റ്’ വിജയം

രാജ്യത്തിന്റെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാനിനാവശ്യമായ പ്രൊപ്പല്‍ഷൻ സിസ്റ്റത്തിന്റെ പ്രകടനം വിലയിരുത്തുന്നതിന്റെ ഭാഗമായി ഐഎസ്ആര്‍ഒ നടത്തിയ രണ്ട് പരീക്ഷണങ്ങള്‍ കൂടി വിജയം. ഗഗൻയാൻ സെര്‍വീസ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷൻ സിസ്റ്റത്തിന്റെ ‘ഹോട്ട് ടെസ്റ്റ്’ ആണ് ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയത്.

തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷൻ കോംപ്ലക്സിലായിരുന്നു പരീക്ഷണം. മൂന്ന് പേരടങ്ങുന്ന സംഘത്തെ 400 കിലോമാറ്റര്‍ ഭ്രമണപഥത്തിലെത്തിച്ച് തിരികെയെത്തിക്കാനാണ് ഗഗൻയാൻ ദൗത്യം ലക്ഷ്യമിടുന്നത്. തിരികെ ഇന്ത്യൻ സമുദ്രോപരിതലത്തിലാകും ലാൻഡിങ് നടത്തുകയെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. 

ഗഗൻയാൻ സര്‍വീസ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷൻ സിസ്റ്റം അഥവാ എസ്എംപിഎസിന് രൂപകല്‍പനചെയ്തതും വികസിപ്പിച്ചതും തിരുവനന്തപുരം വലിയമലയിലെയും ബംഗളൂരുവിലെയും ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്റ്റം സെന്ററിലാണ്. ബുധനാഴ്ച ത്രസ്റ്ററുകള്‍ പള്‍സ് മോഡിലും നിരന്തരം പ്രവര്‍ത്തിച്ചും പരീക്ഷണം നടത്തി. ആദ്യ ഹോട്ട് ടെസ്റ്റ് 723.6 സെക്കൻഡും അവസാനം നടത്തിയ ഹോട്ട് ടെസ്റ്റ് 350 സെക്കൻഡും നീണ്ടു നിന്നു. 

Eng­lish Sum­ma­ry: Gaganayan wins ‘hot test’
You may also like this video

Exit mobile version