ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വാസിര്‍പൂര്‍ മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി ദേവേന്ദ്ര കുമാര്‍ ഇന്ന് പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി സംസ്ഥാന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് കുമാര്‍ പത്രിക സമര്‍പ്പിച്ചത്. സിപിഐയുടെ നോര്‍ത്ത് ഡല്‍ഹി ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സഞ്ചീവ് കുമാര്‍ റാണ, ലാല്‍ബാഗ് ബ്രാഞ്ച് സെക്രട്ടറി രാംജി, വാസിര്‍പൂര്‍ ബ്രാഞ്ച് സെക്രട്ടറി മഹേഷ് കുമാര്‍, സിപിഐ(എം) നേതാവ് നാഥു റാം ഉള്‍പ്പെടെ നിരവധി പേര്‍ പത്രികാ സമര്‍പ്പണത്തില്‍ പങ്കാളികളായി.
അംസഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി നിരന്തരം പോര്‍മുഖത്തുള്ള വ്യക്തിയാണ് ദേവേന്ദ്ര കുമാര്‍. 70 മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ 11 സ്ഥാനാര്‍ത്ഥികളെയാണ് സിപിഐ ഇക്കുറി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ബാക്കി സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.
ഡല്‍ഹി തെരഞ്ഞെടുപ്പ്: ദേവേന്ദ്രകുമാര്‍ പത്രിക സമര്‍പ്പിച്ചു

