ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ വര്‍ധിച്ച് വരുന്ന ആവശ്യം കണക്കിലെടുത്ത് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള മെഡിക്കല്‍ കോളജുകളില്‍ 75,000 പുതിയ സീറ്റുകള്‍ കൂടി ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സ്വാതന്ത്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം.75,000 സീറ്റുകള്‍ കൂടി ചേര്‍ക്കുന്നതോടെ പരീക്ഷയ്ക്ക് തയ്യാറാകുന്നതിനായി പണം ചെലവഴിക്കുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ രാജ്യം വിട്ട് മറ്റ് എവിടെയെങ്കിലും അഡ്മിഷനായി പോകുന്നത് തടയാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏകദേശം 1 ലക്ഷത്തിനടുത്ത് മെഡിക്കല്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു.എന്നിരുന്നാലും എല്ലാ വര്‍ഷവും ഏകദേശം 25,000ഓളം കുട്ടികള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നു.അതിനാല്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ രംഗത്ത് 75,000 സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.