Site iconSite icon Janayugom Online

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം; യുഡിഎഫ് ‑16, എൽഡിഎഫ് — 11

സംസ്ഥാനത്തെ 31 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16 സീറ്റുകളില്‍ വിജയം. എല്‍ഡിഎഫ് 11 സീറ്റ് നേടി. എൻഡിഎ മൂന്ന് സീറ്റിലും ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു. കൊല്ലത്തെ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് നേട്ടം കൊയ്യാനായി. മത്സരം നടന്ന ആറ് സീറ്റുകളിൽ നാലിടത്തും എല്‍ഡിഎഫ് വിജയിച്ചു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് അതത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻ മുൻപാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേൽക്കാം. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് 30 ദിവസത്തിനകം നൽകണം. 

കക്ഷിനില
യുഡിഎഫ്-16
ഐഎൻസി ‑14, മുസ്ലിം ലീഗ്-2
എൽഡിഎഫ്-11
സിപിഐ(എം)-9, സിപിഐ‑1,
കേരളകോൺഗ്രസ് (എം)-1
എൻഡിഎ‑3
ബിജെപി-3
സ്വതന്ത്രൻ‑1

Exit mobile version