Site iconSite icon Janayugom Online

തീപ്പെട്ടിക്കൊള്ളി

തീപ്പെട്ടി കൊള്ളി
ഒരു ഉരസലിൽ കത്തിയമരും
നനയാതെ, നഷ്ടപ്പെടാതത്
കൊണ്ടു നടക്കണം 
നനഞ്ഞു പൂന്തുകിൽ
മരുന്നുരഞ്ഞ് തിരും 
കൊഴിഞ്ഞലിഞ്ഞു താഴും 
മുഴുത്ത വേനലിൽ
കഴൽ വിരിഞ്ഞു പാറും 
മനം നിറഞ്ഞ് 
പൊരിഞ്ഞെറിച്ച് കത്തും
ഒരു തിരിയിലേക്ക് തീ
പകരാനായാൽ
പല തലങ്ങളിൽ, 
പല വേദികളിൽ
വെളിച്ചം നിൽക്കും 
അതിന് കഴിയാത്ത കൊള്ളി 
ഒരു ഉരസലിൽ കത്തിയമരും 
ഒരു കൊള്ളി മതി, 
തീ, തരി മതി, 
ഒരു കാടിനെ, 
ഒരു കാലത്തെ, 
 ഒരു സമൂഹത്തെ, 
എന്തിന്, ഈ ലോകത്തെ
ചാരമാക്കാൻ 
കരുതിയിരിക്കുക, കൊള്ളി
ഉരഞ്ഞു കത്തിയമരുംവരെ
നനയാതെ, നഷ്ടപ്പെടുത്താതത്
കാത്തുസൂക്ഷിക്കുക
Exit mobile version