സിമന്റ് ലോഡുമായി വന്ന ലോറി പാലത്തിന്റെ കൈവരി തകര്‍ത്ത് തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു. പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ കുന്നങ്കൈ പരാപ്പച്ചാലിലാണ് അപകടം. ക്ലീനറായി ജോലിചെയ്യുന്ന പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് അങ്ങാടിക്കാട്ടില്‍ ഹബീബ് (50) ആണ് മരിച്ചത്. ഡ്രൈവറായ മണ്ണാര്‍ക്കാട് സ്വദേശി റഹീമിന്റെ നില ഗുരുതരമാണ്.
പാലക്കാട് നിനനും നിലേശ്വരം വഴി വെള്ളരിക്കുണ്ട് ഭാഗത്തേക്ക് ലോഡ് കൊണ്ടു വരുംവഴിയാണ് അപകടം. കനത്ത മഴയില്‍ പരപ്പാച്ചാല്‍ പാലത്തില്‍ എത്തിയപ്പൊള്‍ നിയന്ത്രണം വിടുകയായിരുന്നു. പാലത്തിന്റെ കൈവരി തകര്‍ത്താണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്. അപകടം നടന്ന ഉടന്‍ ഓടിയെത്തിയ നാട്ടുകാര്‍ പൊലീസിനെയും അഗ്നിശമന സേനയേയും വിവരമറിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിയില്‍ കുടുങ്ങിയ ക്ലീനറെയും ഡ്രൈവറെയും പുറത്തെടുത്ത് ആശുപത്രിയല്‍ എത്തിച്ചെങ്കിലും ക്ലീനര്‍ മരിക്കുകയായിരുന്നു.