പാലക്കാട് കോൺഗ്രസിന് വിമതൻ. പാർട്ടി പ്രവർത്തകരോടുള്ള കോൺഗ്രസിന്റെ അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും മത്സരരംഗത്തേക്ക് . രാഹുൽ മാങ്കൂട്ടത്തിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ഷാനിബ് കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. പാർട്ടിയുടെ നിലപാടുകളോട് വിയോജിപ്പുള്ള നിരവധിപ്പേർ ഉടൻ കോൺഗ്രസ് വിടുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നേതൃത്വമില്ല, വിഡി സതീശനും ഷാഫി പറമ്പിലുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.
നേരത്തേ ഗുരുതരമായ ആരോപണങ്ങൾ മുതിർന്ന നേതാക്കൾക്കെതിരെ ഉന്നയിച്ച ശേഷമായിരുന്നു ഷാനിബ് പാർട്ടി വിട്ടത്. കോൺഗ്രസും ആർഎസ്എസും തമ്മിൽ പാലക്കാട് – വടകര കരാർ ഉണ്ടെന്നാരോപിച്ചായിരുന്നു ഷാനിബ് പാർട്ടിവിട്ടത്. ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ. കരാറിന്റെ ഭാഗമായിട്ടാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി വി ഡി സതീശൻ ബിജെപിയുടെ കാലുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.