പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മലയാളി ഉൾപ്പടെ മൂന്ന് മരണം. ഹെലികോപ്റ്ററിന്റെ പൈലറ്റ് കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് കുമാർ പിള്ളയാണ് മരിച്ചത്. വ്യോമസേനയിൽ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ്. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന മൂന്നാമത്തെയാളും മരിച്ചതായാണ് പ്രാഥമിക വിവരം. കുന്നില്‍ പ്രദേശത്തായാണ് കോപ്ടര്‍ തകര്‍ന്നുവീണത്. സംഭവസമയത്ത് ഇവിടെ കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നു. ഇതാവാം ഹെലികോപ്ടര്‍ അപകടത്തില്‍ പെടാന്‍ കാരണം. ഓക്‌സ്‌ഫോര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് കോപ്ടര്‍ പറന്നുയര്‍ന്നത്. അപകടത്തിനു പിന്നിലെ കാരണം വ്യക്തമല്ല. മൃതദേഹങ്ങൾ പുണെയിലെ സസൂൺ ആശുപത്രി മോർച്ചറിയിൽ.
പുണെയിൽ ഹെലികോപ്ടർ തകർന്നു; മലയാളി ഉൾപ്പടെ മൂന്ന് മരണം

