Site iconSite icon Janayugom Online

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ അൻവർ; ലക്ഷ്യം തദ്ദേശതിരഞ്ഞെടുപ്പ്

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി പിവി അൻവർ അൻവർ എംഎൽഎ. യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാർട്ടിക്ക് സ്ഥാനാർത്ഥികളുണ്ടാവുമെന്നും മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേർത്ത് ആയിരിക്കും പുതിയ പാർട്ടിയെന്നും അൻവർ പറഞ്ഞു. ഹിന്ദുവായ ഒരാൾ പാർട്ടി വിട്ടാൽ സംഘി, മുസ്ലീം വിട്ടാൽ ജമാ അത്തെ ഇസ്ലാമി, ക്രിസംഘി ഇതൊക്കെ , സിപിഐ (എം) ഉണ്ടാക്കിയതാണെന്നും അൻവർ നിലമ്പൂരിൽ പറഞ്ഞു. ഇടതുമുന്നണിയിൽ നിന്ന് പുറത്തുവന്നതിന് ശേഷമാണ് പുതിയ പാർട്ടി പ്രഖ്യാപനം. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്ത നേരത്തേ അൻവർ തള്ളിയിരുന്നു. 

രാജ്യത്ത് മതേതരത്വം പ്രശ്നം നേരിടുകയാണെന്ന് അൻവർ പറഞ്ഞു . ആ മതേതരത്വം ഉയർത്തിപ്പിടിക്കുന്ന സെക്യുലർ പാർട്ടിയായിരിക്കും. ആ പാർട്ടിയുടെ കാഴ്ചപ്പാടുകൾ നിങ്ങളോട് വിശദീകരിക്കും. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമ്പോൾ പ്രത്യേക സമ്മേളനം വിളിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്ട്രീയ പാർട്ടി വേണം. പഞ്ചായത്ത് തിര‍ഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ മത്സരിക്കുമെന്നും അൻവർ പറഞ്ഞു. പാർട്ടിയെക്കുറിച്ച് വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ട് . ആൾബലമുള്ള പാർട്ടിയായി അത് മാറും. കാത്തിരുന്നു കണ്ടോളൂവെന്നും അൻവർ പറഞ്ഞു. 

Exit mobile version