കേരള ലളിതകലാ അക്കാഡമി അവതരിപ്പിക്കുന്ന ഏകാങ്ക ചിത്രപ്രദർശനം സുനിൽ വല്ലാർപ്പാടം “ഫെസാഡ് ’ ന് തുടക്കമായി. 28 വരെ ഡി സി കിഴക്കേമുറിയിടത്തിലുള്ള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിലാണ് പ്രദർശനം. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് കാലത്ത് ചെയ്ത ഡ്രോയിങ്ങുകളാണ് ഈ പ്രദർശത്തിൽ ഉള്ളത്. ചുറ്റുപാടുമുള്ള ജീവിതത്തെ എങ്ങനെ ആവിഷ്‌കരിക്കാം എന്ന സ്വാതത്രമായ ഇടപെടലാണ് ഈ വരകൾ. വരച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ഉള്ളിൽ രൂപപ്പെടുന്ന മാറ്റനേകം രൂപങ്ങളെ അറിയലും മനസ്സിലാക്കലും അത്തരം രൂപങ്ങളെ ചാർകോൾ മീഡിയത്തിലൂടെ കടലാസ്സിൽ വരയ്ക്കുകയും ചെയ്യുന്നു. 6 സോളോ എക്സിബിഷനുകളും നിരവധി ഗ്രൂപ്പ് എക്സിബിഷനുകളിലും സുനിൽ പങ്കെടുത്തിട്ടുണ്ട്. ലളിതകാല അക്കാഡമിയുടെ സംസ്ഥാന അവാർഡ് രണ്ട് പ്രാവശ്യം ലഭിച്ചിട്ടുണ്ട്.
25 അടി നീളത്തിലുള്ള ചിത്രം മനുഷ്യന്റെ യാത്രകളെക്കുറിച്ചാണ്. എന്നും എവിടെയും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മനുഷ്യർ യാത്ര ചെയ്തുകൊണ്ടീയിരുന്നു. ദൂരെ എവിടെയോ ഒരിടം അവനുണ്ട് എന്നൊരു തോന്നൽ. മനുഷ്യാവസ്ഥകൾ ഇതിലൂടെ കടന്നുപോകുന്നു. ഡിസംബർ 25–26 തീയതികളിൽ ഗാലറി അവധിയായിരിക്കും.