Site iconSite icon Janayugom Online

ശശിതരൂരിനെ പ്രകോപിതനാകേണ്ട; കർശന നിർദേശവുമായി ഹൈക്കമാൻണ്ട്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് പരാതി പറഞ്ഞ ശശി തരൂരിനെ പ്രകോപിതനാക്കേണ്ടെന്ന കർശന നിർദേശവുമായി ഹൈക്കമാൻഡ്. തരൂരിന്റെ പ്രസ്താവനക്കെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രാജ് മോഹൻ ഉണ്ണിത്താനും പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ തരൂരുമായി നേതൃത്വം ചർച്ച നടത്തുമോയെന്നതിൽ അവ്യക്തത തുടരുകയാണ്. നിലമ്പൂരിലേക്ക് തന്നെ ക്ഷണിക്കാത്തതുകൊണ്ടാണ് പ്രചാരണത്തിന് പോകാത്തതെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെടുപ്പ് ദിവസം കൂടുതൽ പറഞ്ഞ് പാർട്ടിയെ പ്രതിസന്ധിയിൽ ആകുന്നില്ലെന്നും തനിക്ക് മുഖ്യം രാജ്യത്തിന്റെ താല്പര്യമാണെന്നും തരൂർ പറഞ്ഞിരുന്നു.

Exit mobile version