Site iconSite icon Janayugom Online

ഹരിയാനയിലെ വോട്ടെണ്ണലിൽ ക്രമക്കേട്; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് രാഹുൽ ഗാന്ധി

ഹരിയാനയിലെ ചില മണ്ഡലങ്ങളിൽ വോട്ടെണ്ണലിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്തെ അപ്രതീക്ഷിത ഫലം പാർട്ടി വിശകലനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ ഹരിയാനയിലെ അപ്രതീക്ഷിത ഫലം വിശകലനം ചെയ്യുകയാണ്. പല നിയമസഭാ മണ്ഡലങ്ങളിൽ നിന്നും വരുന്ന പരാതികളെക്കുറിച്ച് ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. പിന്തുണച്ചതിന് ഹരിയാനയിലെ എല്ലാ ജനങ്ങൾക്കും ഞങ്ങളുടെ പാർട്ടി പ്രവർത്തകർക്കും അവരുടെ അശ്രാന്തപരിശ്രമത്തിന് ഹൃദയംഗമമായ നന്ദി. അവകാശങ്ങൾക്കും സാമൂഹികവും സാമ്പത്തികവുമായ നീതിക്കും സത്യത്തിനും വേണ്ടിയുള്ള ഈ പോരാട്ടം തുടരും”- അദ്ദേഹം പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറഞ്ഞു. അതേസമയം, ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് വിജയം ഭരണഘടനയുടെ വിജയമാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

Exit mobile version