Site iconSite icon Janayugom Online

ജിഎസ്ടി വരുമാനം 1.44 ലക്ഷം കോടി

ജൂണ്‍ മാസത്തില്‍ ചരക്ക് സേവന നികുതി (ജിഎസ്‌ടി) വരുമാനം 1.44 ലക്ഷം കോടി. കഴിഞ്ഞമാസം ഇത് 1.40 ലക്ഷം കോടിയായിരുന്നു. അഞ്ചാം തവണയാണ് ജിഎസ്‌ടി വരുമാനം 1.40 ലക്ഷം കോടി കടക്കുന്നത്. പ്രതിമാസ വരുമാനത്തിലെ രണ്ടാമത്തെ ഉയര്‍ന്ന തുകയാണ് ജൂണില്‍ ലഭിച്ചത്. ഇത് മുന്‍ വര്‍ഷത്തെക്കാള്‍ 56 ശതമാനം കൂടുതലാണെന്നും ജിഎസ്‌ടിയുടെ അഞ്ചാം വാര്‍ഷികത്തില്‍ ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു.
കേന്ദ്ര ചരക്ക് സേവന നികുതി (സിജിഎസ്‌ടി) വരുമാനം 25,306 കോടിയും സംസ്ഥാന ചരക്ക് സേവന നികുതി (എസ്ജിഎസ്‌ടി) 32,406 കോടിയും സംയോജിത സേവന നികുതി ഇനത്തില്‍ 75,887 കോടിയും ജിഎസ്‌ടി കോമ്പന്‍സേഷന്‍ സെസ് ഇനത്തില്‍ 11,018 കോടിയും ലഭിച്ചതായി ഔദ്യോഗികരേഖകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: 1.44 lakh crore in GST revenue

You may like this video also

Exit mobile version