Site iconSite icon Janayugom Online

കേന്ദ്ര മന്ത്രിമാരടക്കം 10 ബിജെപി എംപിമാര്‍ രാജിവെച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച 10 ബിജെപി പാർലമെന്റ് അംഗങ്ങൾ രാജിവെച്ചു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച രണ്ട് മന്ത്രിമാർ അടക്കമുള്ള എം പിമാരാണ് രാജിവെച്ചത്.

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര തോമർ, പ്രഹ്ലാദ് പട്ടേൽ എന്നിവരും മധ്യപ്രദേശിൽ നിന്നുള്ള എംപിമാരായ റിതി പതക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജസ്ഥാനിൽ നിന്നുള്ള എംപിമാരായ രാജ്യവർധൻ സിങ് റാത്തോഡ്, ദിയ കുമാരി, ഛത്തീസ്ഗഡിൽ നിന്നുള്ള അരുൺ സാവോ, ഗോംതി സായ് എന്നിവര്‍ സ്പീക്കർ ഓം ബിർളയ്ക്കാണ്‌ രാജിക്കത്ത് സമർപ്പിച്ചത്. രാജ്യസഭാ എംപി കിറോരി ലാൽ മീണ രാജ്യസഭാ ചെയർമാന് രാജിക്കത്ത് സമർപ്പിച്ചു.

Eng­lish Sum­ma­ry: 10 BJP MPs includ­ing Union Min­is­ters resigned
You may also like this video

YouTube video player
Exit mobile version