Site iconSite icon Janayugom Online

പത്തനാപുരത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്

പത്തനാപുരത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്. വൈകിട്ട് 4.15 ഓടെ ചിറ്റാര്‍ 86 പളളിപ്പടിക്ക് സമീപത്താണ് അപകടം. ആങ്ങമൂഴി പത്തനാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍ എന്ന് പേരുളള ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന ബസ് കനത്ത മഴയില്‍ മതിലില്‍ ഇടിച്ച ശേഷം എതിര്‍ദിശയിലെ 15 അടി താഴ്ചയിലേക്ക് കുത്തനെ മറിയുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്താല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. ബസില്‍ യാത്രക്കാര്‍ കുറഞ്ഞത് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു.

Eng­lish Sum­ma­ry: 10 peo­ple injured as pri­vate bus over­turns in Pathanapuram

You may also like this video

Exit mobile version