കാനഡയില്‍ വിവിധയിടങ്ങളിലായി നടന്ന കത്തികുത്ത് ആക്രമണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാനഡയിലെ സസ്‌കാചെവന്‍ പ്രവിശ്യയിലായിരുന്നു സംഭവം. ജെയിംസ് സ്മിത്ത് ക്രീ നാഷനിലെയും വെല്‍ഡണിലെയും 13 ഇടങ്ങളിലായാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 30കാരനായ മൈല്‍സ്, 31 വയസുള്ള ഡാമിയന്‍ സാന്‍ഡേഴ്സണ്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കത്തിക്കുത്ത് നടത്തിയ ശേഷം അക്രമികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ജെയിംസ് സ്മിത്ത് ക്രീ നാഷനില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. ട്വിറ്ററിലൂടെയായിരുന്നു ട്രൂഡോയുടെ പ്രതികരണം. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
English Summary: 10 people were killed in stabbing attacks in various places in Canada
You may also like this video