Site iconSite icon Janayugom Online

മണിപ്പൂരില്‍ സുരക്ഷാസേനയുടെ വെടിവെയ്പില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ സുരക്ഷാ സേനയുടെ വെടിവെയ്പില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി വിവരം. അസം റൈഫിള്‍സ് യൂണിറ്റിന്റെ ഏറ്റുമുട്ടലിലാണ് 10പേര്‍ കൊല്ലപ്പെട്ടത്. മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശമായ ചന്ദേല്‍ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും സ്പോടക വസ്തുക്കളും പിടിച്ചെടുത്തതായി സുരക്ഷാ സേന അറിയിച്ചു. 

ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചന്ദേല്‍ ജില്ലയിലെ ഖെങ്ജോയ് തെഹ്സനിലെ ന്യൂ സാംതാല്‍ ഗ്രാമത്തിന് സമീപം സായുധ കേഡറുകളുടെ നീക്കത്തെക്കുറിച്ച് പ്രത്യേക രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, സ്പിയര്‍ കോര്‍പ്സിന്റെ കീഴിലുള്ള അസം റൈഫിള്‍സ് യൂണിറ്റ് മെയ് 14ന് തിരച്ചില്‍ ആരംഭിച്ചു. ഓപ്പറേഷനിടെ കേഡര്‍മാര്‍ സൈനികര്‍ക്ക നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുള്ള വെടിവെയ്പില്‍ 10 കേഡറുകളെ വധിച്ചു . ആയുധങ്ങളും വെടിമരുന്നുകളും കണ്ടെത്തുകയും ചെയ്തു. സൈന്യത്തിന്റെ കിഴക്കന്‍ കാന്‍ഡ് എക്സില്‍ കുറിച്ചു. 

Exit mobile version