ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് 100 കോടി അനുവദിച്ച് സര്‍ക്കാര്‍. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് വിഹിതത്തില്‍ നിന്നാണ് 100 കോടി അനുവദിച്ചത്. ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറുന്നത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി നിര്‍ദേശിച്ച പരിഷ്‌കരണമായ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം പൂര്‍ണമായും നടപ്പിലാക്കണമെന്ന വ്യവസ്ഥയിലാണ് 100 കോടി കെഎസ്ആര്‍ടിസിക്ക് കൈമാറുന്നത്.
English Summary: 100 crore has been sanctioned by the government to resolve the KSRTC salary crisis
You may also like this video