Site iconSite icon Janayugom Online

108 ആംബുലൻസ് വിട്ടുനൽകിയില്ല; രോഗിക്ക് ദാരുണാന്ത്യം

ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ 108 ആംബുലന്‍സ് വിട്ടുനൽകാത്തതിനെ തുടര്‍ന്ന് രോഗിക്ക് ദാരുണാന്ത്യം. കൃത്യ സമയത്ത് ചികിത്സ കിട്ടാത്തതെയാണ് വെള്ളറട സ്വദേശിനി ആന്‍സി മരിച്ചത്. പ്ലേറ്റ്‌ലെറ്റ് അളവടക്കം കുറഞ്ഞ സ്ഥിതിയിലായിരുന്നു ആൻസി. ആശുപത്രിയിലേക്ക് മാറ്റാന്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ആവശ്യമുള്ളതിനാലും സാമ്പത്തികമായി പിന്നോക്കമുള്ള രോഗിയായതിനാലുമാണ് 108നെ വിളിച്ചത്. എന്നാല്‍ കുരിശുമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് പോകാനുള്ളത് കൊണ്ട് ആംബുലന്‍സ് വിട്ടുതരാന്‍ കഴിയില്ലെന്നാണ് 108 അധികൃതരുടെ മറുപടി. 

അഞ്ച് കിലോമീറ്ററിനുള്ളില്‍ ആംബുലന്‍സുണ്ടായിട്ടും സൗകര്യം ലഭ്യമായില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി പറഞ്ഞു. ഒന്നര മണിക്കൂറിന് ശേഷം ഓക്‌സിജന്‍ സൗകര്യം ഇല്ലാത്ത സ്വകാര്യ ആംബുലന്‍സിലാണ് രോഗിയെ കൊണ്ടുപോകാന്‍ സാധിച്ചത്. എന്നാല്‍ യാത്രക്കിടെ നെയ്യാറ്റിന്‍കരയിലെത്തിയപ്പോള്‍ ആന്‍സി മരിക്കുകയായിരുന്നു. 

Exit mobile version