കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15) ആണ് മരിച്ചത്.
പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. പനിയെ തുടർന്ന് ആശുപത്രിയിലെത്തിയ വിദ്യാർത്ഥിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.ഇന്നലെ നില വഷളാവുകയും തുടർന്ന് രാത്രി 12 മണിയോടുകൂടി മരിക്കുകയുമായിരുന്നു. കോട്ടയം ഹോളി ഫാമിലി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ലെനൻ.മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

