Site iconSite icon Janayugom Online

ഒൻപതാം ക്ലാസുകാരെ വളഞ്ഞിട്ട് തല്ലി പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍; ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് തേടി പൊലീസ്

കുറ്റൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ വളഞ്ഞിട്ട് തല്ലി പത്താം ക്ലാസ് വിദ്യാർത്ഥികൾ. കുറ്റൂർ കെഎംഎച്ച്എസിലെ വിദ്യാർത്ഥികൾക്കിടയിലായിരുന്നു
സംഘര്‍ഷം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് ശേഷം പത്താം ക്ലാസ് വിദ്യാർത്ഥികൾ തന്നെ റീലുകളുണ്ടാക്കി സോഷ്യൽ മീഡിയയിൽ
പോസ്റ്റിടുകയായിരുന്നു. ദൃശ്യങ്ങളില്‍ കാണുന്നതിനേക്കാള്‍ വലിയ പരിക്ക് ചില വിദ്യാർത്ഥികൾക്കുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു. 

പത്താം ക്ലാസിലെ പരീക്ഷ തുടങ്ങുന്നതിന് മുൻപായിരുന്നു മർദ്ദനം. ഒമ്പതാം ക്ലാസിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് വേങ്ങര പൊലീസിൽ പരാതി
നൽകിയിട്ടുണ്ട്. സ്കൂളിലെ ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് തേടിയിരിക്കുകയാണ് പൊലീസ്. ഈ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് പറയുന്നു. പത്താം ക്ലാസുകാർ ഒരു ഗ്യാങായി ചേർന്ന് ജൂനിയർ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവം റാഗിങിന്റെ പരിധിയിൽ വരുമെന്ന് തന്നെ പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version