Site icon Janayugom Online

11 പേര്‍ക്ക് നിപ രോഗലക്ഷണം, എട്ട് പേരുടെ ഫലം ഇന്ന്: മന്ത്രി വീണാ ജോര്‍ജ്

നിപ വൈറസ് രോഗം ബാധിച്ചു മരിച്ച കുട്ടിയുമായി 251 പേരാണ്സ മ്പർക്കത്തിലുള്ളതെന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇവരിൽ 38 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസോലേഷനില്‍ ആണ്. മറ്റ് 11 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്. എട്ടു പേരുടെ സാമ്പിളുകൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. 

151 ആരോഗ്യപ്രവർത്തകർ ഇവരിൽ ഉണ്ട്. ഹൈറിസ്‌ക് പട്ടികയില്‍ 54 പേരാണ് ഉള്ളത്. ഇതില്‍ 30പേരും ആരോഗ്യപ്രവര്‍ത്തകരാണെന്ന് മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളുള്ളവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്ന് രാത്രി മുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ തുടങ്ങി. എട്ടുപേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. 

അതിന് ശേഷം തുടര്‍നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് താലൂക്കില്‍ രണ്ട് ദിവസത്തെ കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:11 have Nipah symp­toms, 8 have symp­toms today: Min­is­ter Veena George
You may also like this video

Exit mobile version