വീട്ടിൽനിന്ന് 11 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. ബാരമുക്കുന്നോത്തെ മുനീറിനെയാണ് (31) കോഴിക്കോട് മെഡിക്കൽ കോളജിനു സമീപത്തുള്ള ലോഡ്ജിൽനിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. സഹോദരൻ സമീറിനെ മംഗലാപുരം ലോഡ്ജിൽനിന്ന് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 26നായിരുന്നു പ്രതികളുടെ വീട്ടിലെ മുകൾ നിലയിലെ കിടപ്പു മുറിയിൽനിന്ന് പൊലീസ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
വീട്ടിൽനിന്ന് 11 കിലോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

