മികച്ച വരുമാനമുണ്ടാക്കിയ ആദ്യത്തെ 25 റെയില്‍വേ സ്റ്റേഷനുകളില്‍ 11 എണ്ണവും കേരളത്തിൽ നിന്ന്. ദക്ഷിണ റെയിൽവേയിൽ 2023–24 വർഷത്തിൽ മികച്ച വരുമാനമുണ്ടാക്കിയ സ്റ്റേഷനുകളുടെ പട്ടികയാണ് പുറത്തുവന്നത്. തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജങ്ഷൻ, കോഴിക്കോട്, തൃശൂർ, എറണാകുളം ടൗൺ, പാലക്കാട് ജങ്ഷൻ, കണ്ണൂർ, കൊല്ലം ജങ്ഷൻ, കോട്ടയം, ആലുവ, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളാണ് ആദ്യ 25ൽ ഇടം നേടിയത്.
നാലാം സ്ഥാനത്താണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ. 262 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ആറാം സ്ഥാനത്ത് എറണാകുളം ജങ്ഷൻ 227 കോടി, എട്ടാം സ്ഥാനത്ത് കോഴിക്കോട് 178 കോടി, ഒമ്പതാം സ്ഥാനത്ത് തൃശൂർ 155 കോടി, 13-ാം സ്ഥാനത്ത് എറണാകുളം ടൗൺ 129 കോടി, 15-ാം സ്ഥാനത്ത് പാലക്കാട് ജങ്ഷൻ 115 കോടി, 16-ാം സ്ഥാനത്ത് കണ്ണൂർ 113 കോടി, 19-ാം സ്ഥാനത്ത് കൊല്ലം ജങ്ഷൻ 97 കോടി, കോട്ടയം 21-ാം സ്ഥാനത്ത് 83 കോടി, 22-ാം സ്ഥാനത്ത് ആലുവ 80 കോടി, 25-ാം സ്ഥാനത്ത് ചെങ്ങന്നൂർ 61 കോടി എന്നിവയാണ് ആദ്യ 25ലുള്ളത്.
English Summary: 11 of the highest earning railway stations in Kerala
You may also like this video

