Site icon Janayugom Online

കഴിഞ്ഞവർഷം കർഷകർക്ക് നൽകിയത് 115.98 കോടി

കഴിഞ്ഞ സാമ്പത്തിക വർഷം 115.98 കോടി രൂപ ദുരിതാശ്വസ ഇനത്തിലും സംസ്ഥാന വിള ഇൻഷുറൻസ് ഇനത്തിലുമായി കർഷകർക്ക് അനുവദിച്ചതായി കൃഷി മന്ത്രി പി പ്രസാദ്. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 31.79 കോടി രൂപയും പ്രകൃതി ക്ഷോഭ ദുരന്തത്തിന്റെ നഷ്ടപരിഹാരത്തിനായുള്ള പ്ലാൻ ഫണ്ടിൽ നിന്നും 67.29 കോടി രൂപയും ദുരന്ത പ്രതികരണ ഫണ്ടിൽ നിന്നും 16.92 കോടി രൂപയുമാണ് അനുവദിച്ചത്. 1,10,677 കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

കഴിഞ്ഞ വർഷം 2,04,100 കർഷകർ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായി ചേർന്നിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ പ്രകൃതിക്ഷോഭവും അടിക്കടി ഉണ്ടാകുന്ന വിളനാശവും മൂലം കാർഷിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. സർക്കാർ പ്രത്യേക പരിഗണന നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് വിഹിതത്തിൽ കവിഞ്ഞ് മുൻ കാലങ്ങളെ അപേക്ഷിച്ച് ഇത്രയും തുക കർഷകർക്ക് അനുവദിക്കാനായതെന്ന് കൃഷിമന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry; 115.98 crore was giv­en to farm­ers last year

You may also like this video;

Exit mobile version